25.2 C
Kottayam
Sunday, May 19, 2024

വനിതാ ഡോക്ടറുടെ കൊലപാതകം വിശദാംശങ്ങള്‍ പുറത്ത്,പ്രതികളുടെ ഗൂഡാലോചനയും നടപ്പിലാക്കലും ഇങ്ങനെ

Must read

ഹൈദരാബാദ്: രാജ്യത്തെ ഞെട്ടിച്ച വനിതാ മൃഗഡോക്ടറുടെ കൊലപാതകത്തില്‍ നടന്ന സംഭവങ്ങള്‍ പോലീസിനോട് സമ്മതിച്ച് പ്രതികള്‍.കൊലപാതകത്തിന് മുമ്പും ശേഷവും ക്രൂരമായ പീഡനമാണ് യുവതിയ്ക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് പ്രതികളുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായി

സംഭവങ്ങള്‍ ഇങ്ങനെ

നവംബര്‍ 27, ബുധന്‍:

വൈകുന്നേരം 5.30: പ്രധാന പ്രതിയും ലോറി ഡ്രൈവറുമായ ആരിഫ് ബുധനാഴ്ച വൈകുന്നേരം നിരവധി കുപ്പി മദ്യം വാങ്ങി.

-ഷംഷാബാദ് ടോള്‍ പ്ലാസയ്ക്കടുത്തുള്ള ലോറിയുടെ ക്യാബിനിലിരുന്ന് നാല് തൊഴിലാളികള്‍ മദ്യപിയ്ക്കുന്നു.

6 മണി: ലോറിയുടെ അരികില്‍ ഒരു യുവതി തന്റെ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നത് നാല് പ്രതികള്‍ ശ്രദ്ധിച്ചു, തുടര്‍ന്ന്  ക്ലിനിക്കിലേക്ക് പോകാന്‍ പുറപ്പെട്ടു.

– നാലുപേരും അവളെ ബലാത്സംഗം ചെയ്യാന്‍ ഗൂഡാലോചന നടത്തി.

– ഇരയുടെ ഇരുചക്രവാഹനത്തിന്റെ പിന്‍ ടയര്‍ പ്രതികളിലൊരാളായ നവീന്‍ പഞ്ചറാക്കി.

ഒന്‍പത് മണി: തോണ്ടപ്പള്ളി ജംഗ്ഷനില്‍ സ്‌കൂട്ടറിന് 5 കിലോമീറ്റര്‍ മുന്നിലാണ് ആരിഫും മറ്റ് മൂന്ന് പ്രതികളും ലോറി പാര്‍ക്ക് ചെയ്തത്.

രാത്രി 9.18: പെണ്‍കുട്ടി തന്റെ സ്‌കൂട്ടര്‍ എടുക്കാന്‍ മടങ്ങിയെത്തിയപ്പോള്‍ ടയറുകളിലൊന്നില്‍ പഞ്ചര്‍ ഉണ്ടെന്ന് മനസ്സിലായി.

രാത്രി 9.30: ശിവ അവളെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് അവളുടെ സ്‌കൂട്ടര്‍ നന്നാക്കിതരാം എന്ന് വാഗ്ദാനം നല്‍കി എടുക്കുന്നു.കുറച്ച് സമയത്തിന് ശേഷം അയാള്‍ തിരിച്ചെത്തി, റിപ്പയര്‍ ഷോപ്പുകളെല്ലാം അടച്ചിട്ടുണ്ടെന്ന് അവളോട് പറഞ്ഞു.

– അവര്‍ ഇരയെ പിടിച്ച് ട്രക്കിനടുത്തുള്ള ഒറ്റപ്പെട്ട കോമ്പൗണ്ടിലേക്ക് വലിച്ചിഴച്ചു.

– പ്രധാന പ്രതി നവീന്‍ അവളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.

– യുവതി നിലവിളിക്കുന്നത് തടയാന്‍ നവീന്‍ നിര്‍ബന്ധിതമായി മദ്യം നല്‍കി.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ നാല് കുറ്റവാളികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.

– പിന്നീട് അവള്‍ അബോധാവസ്ഥയിലായി.

– അവള്‍ ബോധംവീണ്ടെടുത്ത്് വീണ്ടും നിലവിളിക്കാന്‍ തുടങ്ങിയ ശേഷം പ്രതി അവളെ കൊല്ലാന്‍ തീരുമാനിച്ചു.

– ആരിഫ് അവളുടെ വായയും മൂക്കും മൂടി, ഇത് ശ്വാസംമുട്ടി മരണത്തിന് കാരണമായി.

– നവീന്‍ ഇരയുടെ ഫോണ്‍, വാച്ച്, പവര്‍ ബാങ്ക് എന്നിവ എടുത്തു.

– നാല് തൊഴിലാളികളും അവളുടെ മൃതദേഹം ട്രക്കില്‍ വലിച്ചെറിഞ്ഞ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

– ശിവയും നവീനും അവളുടെ ഇരുചക്രവാഹനം സ്ഥലത്തുനിന്ന് ഓടിച്ചുകൊണ്ടുപോയി ഒളിപ്പിച്ചു.

– വഴിയില്‍ ശിവന്‍ ഒരു കുപ്പി പെട്രോള്‍ വാങ്ങി.

– ദേശീയപാത 44 പാലത്തിലെ ചതന്‍പള്ളിയിലെ ഒരു കലുങ്കിനടിയില്‍ പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിച്ചു.

നവംബര്‍ 28, വ്യാഴം:

പുലര്‍ച്ചെ 4: നാല് പ്രതികളും വ്യാഴാഴ്ച രാവിലെ അരാംഗത്തിലെത്തി.

– ശിവന്‍, നവീന്‍, ചെന്നകേശവാലു എന്നിട്ട് അവരവരുടെ വീടുകളിലേക്ക് പുറപ്പെട്ടു.

സംഭവം വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്തതോടെ പെട്രോള്‍ വാങ്ങുന്നവരില്‍ ഒരാളെക്കുറിച്ച് പട്രോളിംഗ് ഉദ്യോഗസ്ഥര്‍ പോലീസിനെ അറിയിച്ചു.തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധ. കൂടുതല്‍ സിസിടിവി ഫൂട്ടേജ് വിശകലനവും ദൃക്‌സാക്ഷികളുടെ മൊഴികളും ലഭിച്ചതോടെ പ്രതികള്‍ പിടിയിലായവര്‍ തന്നെയെന്നുറപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week