ബി.ജെ.പി യുവനേതാവിനെതിര ലൈംഗികപീഡനത്തിന് കേസെടുത്തു,നടപടി ബലാത്സംഗത്തിനുശേഷം കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതിയാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനുശേഷം

ഹൈദരാബാദ് :തെലങ്കാനയിലെ യുവ ബി.ജെ.പി നേതാവിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഹൈദരാബാദിനെ ഒരു മോഡല്‍ നല്‍കിയ പരാതിയിലാണ് നടപടി. ബിജെപിയുടെ യുവനേതാവായ ആശിഷ് ഗൗഡിനെതിരായാണ് കേസെടുത്തിരിയ്ക്കുന്നത്.ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത മോര്‍ച്ച (ബിജെവൈഎം) അംഗവും മുന്‍ എംഎല്‍എ നന്ദേശ്വര്‍ ഗൗഡിന്റെ മകനുമാണ്. പിതാവ് ഇപ്പോള്‍ തെലുങ്ക് ദേശം പാര്‍ട്ടിയിലാണ്. മോഡല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൈദരാബാദിലെ ഹോട്ടല്‍ മാധാപൂരിലെ പബ്ബില്‍വച്ച്് ആശിഷ് ഗൗഡ് തന്നെ ഉപദ്രവിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
നാലുപേര്‍ ചേര്‍ന്ന് കൂട്ടബാലാത്സംഗം ജീവനോടെ ചുട്ടുകൊന്ന തെലങ്കാന വനിതാ ഡോക്ടറോട് നീതി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ആശിഷിനെതിരെ കേസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News