കൈക്കുഞ്ഞുമായി നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതി മരിച്ചു; കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു

കുറ്റിപ്പുറം: റെയില്‍വേ ട്രാക്കിന് സമീപത്തുകൂടി കൈക്കുഞ്ഞുമായി നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതി മരിച്ചു. മലപ്പുറം മേല്‍മുറി മച്ചിങ്ങല്‍ സ്വദേശിയും പാലക്കാട് കറുകപുത്തൂര്‍ ഷുക്കൂറിന്റെ ഭാര്യയുമായ ചാലിയത്ത് ഷെറീന (വല്ലി23) ആണ് മരിച്ചത്. കുറ്റിപ്പുറത്തിനും പേരശ്ശനൂരിനും ഇടയിലുള്ള ചെറ്റാരിപ്പാലത്താണ് അപകടം. കൈയില്‍ നിന്നും തെറിച്ചു വീണതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. കുട്ടിക്ക് പരിക്കുകളൊന്നുമേല്‍ക്കാതെയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. പ്രദേശത്ത് വീട്ടുജോലി ചെയ്തിരുന്ന യുവതി കുട്ടിയുമായി നടന്നുവരുന്നതിനിടെയാണ് അപകടം. കുഞ്ഞിന്റെ പിതാവ് ഷുക്കൂര്‍ എത്തുന്നതുവരെ കുട്ടിയെ ചൈല്‍ഡ് ലൈനില്‍ ഏല്‍പിച്ചു. പാലക്കാട്ടുള്ള റെയില്‍വേ ട്രാക്കിനു സമീപത്തുള്ള മൃതദേഹത്തിന് പോലീസ് കാവലും ഏര്‍പ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News