വിവാഹത്തിന് മുമ്പ് നിതംബ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ; യുവതി മരിച്ചു

വിവാഹത്തിന് മുമ്പായി കോസ്മറ്റിക് സര്‍ജറിക് വിധേയയായ യുവതിയ്ക്ക് ദാരുണാന്ത്യം. യു.കെയില്‍ സൈക്കോളജിസ്റ്റായിരുന്ന മെലിസയാണ് പങ്കാളിയായ സ്‌കൈ ബെര്‍ച്ചുമായുള്ള വിവാഹം നടക്കാനിരിക്കെ മരണപ്പെട്ടത്. നിതംബത്തിന്റെ വലിപ്പവും അഴകും കൂട്ടാനുള്ള ‘ബട്ട് ലിഫ്റ്റ് സര്‍ജറി’ ആയിരുന്നു മെലിസ നടത്തിയത്. സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകളില്‍ ഏറ്റവും അപകടകാരിയായ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് നിന്ന് കൊഴുപ്പ് ശേഖരിച്ച് അത് നിതംബത്തില്‍ കുത്തി വയ്ക്കുന്നതാണ് ശ്സ്ത്രക്രിയ.

പല കേസുകളിലും ശസ്ത്രക്രിയയ്ക്ക് ശേഷം നിതംബത്തില്‍ മുറിവുകള്‍ പ്രത്യക്ഷപ്പെടുകയും അത് പഴുത്ത് ഗുരുതരമായ അവസ്ഥയിലേക്കെത്തുകയും ചെയ്യാറുണ്ട്. ശസ്ത്രക്രിയ പൂര്‍ത്തിയാകുന്നതിന് മുമ്പ് മെലീസയ്ക്ക് ജീവന്‍ നഷ്ടമായി. ശസ്ത്രക്രിയ നടക്കുന്നതിനിടെ ശ്വാസകോശത്തിലെ പള്‍മണറി ധമനികളിലൊന്നില്‍ ബ്ലോക്ക് സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News