24.7 C
Kottayam
Wednesday, May 22, 2024

വിവാഹം കഴിഞ്ഞിട്ട് 25 വര്‍ഷം; ഭര്‍ത്താവ് തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍!

Must read

കൊച്ചി: വിവാഹം കഴിഞ്ഞ് 25 വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും ഭര്‍ത്താവ് തന്നോട് സംസാരിക്കാറില്ലെന്ന പരാതിയുമായി വനിതാകമ്മീഷന് മുന്നില്‍ വീട്ടമ്മ. എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിലാണ് വിചിത്ര പരാതി ലഭിച്ചത്. ദീര്‍ഘകാലമായി ഭര്‍ത്താവ് തന്നോട് ഒന്നും മിണ്ടാറില്ലെന്നാണ് വീട്ടമ്മയുടെ പരാതി. വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ ഒരു നോട്ടുബുക്കില്‍ ഞാന്‍ എഴുതും. പറയാനുള്ള കാര്യങ്ങളും എഴുതിവെക്കും. അത് വായിച്ചശേഷം വീട്ടിലേക്കുള്ള സാധനങ്ങള്‍ ഭര്‍ത്താവ് വീട്ടിലെത്തിക്കും. ഇതാണ് പതിവെന്ന് വീട്ടമ്മ പറഞ്ഞു.

കമ്മീഷന്‍ സിറ്റിങ്ങിലാണ് തങ്ങള്‍ക്ക് പരസ്പരം സംസാരിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞു. ഇവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ കമ്മീഷന്‍ ഇരുവരോടും പെട്ടെന്നുതന്നെ കൗണ്‍സിലിങിന് വിധേയരാകാന്‍ ആവശ്യപ്പെട്ടു.

ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. ഇയാള്‍ ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറിംഗ് ട്രെയിനിയാണ്. നിങ്ങള്‍ ഒരുക്കലും മകന് മാതൃകയാകില്ല. എത്രയും പെട്ടെന്ന് അവനെ വിവാഹം കഴിപ്പിച്ച് മാറ്റി താമസിപ്പിക്കുക. മകന്റെ വിവാഹം കഴിഞ്ഞ് സംസാരിക്കാന്‍ ആളില്ലാതെ ഒറ്റയ്ക്കാകുമ്പോള്‍ പ്രശ്നം തീരുമെന്നും വനിതാ കമ്മീഷന്‍ ഗുണദോഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week