നിരന്തരമായ ലൈംഗിക ഉപദ്രവം; കോൺഗ്രസ് അദ്ധ്യക്ഷനെ രണ്ട് വനിതകൾ ചേർന്ന് ഓടിച്ചിട്ടുതല്ലി

ഝാൻസി : നിരന്തരമായി ലൈംഗിക ഉപദ്രവം ചെയ്തിരുന്നു ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനെ രണ്ട് വനിതകൾ ഓടിച്ചിട്ടുതല്ലി. ഉത്തർപ്രദേശിലെ ഒരൈ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനാണ് ഇത്തരത്തിൽ സ്‌ത്രീകളുടെ കൈയുടെ ചൂടറിഞ്ഞത്. ലൈംഗിക ഉപദ്രവത്തിന് പുറമേ അശ്ളീല മെസേജുകൾ ഫോണിലൂടെ ഇയാൾ നിരന്തരം അയച്ചിരുന്നതായും സ്ത്രീ പറയുന്നു.

ഒരൈ ജില്ലയിലെ സ്‌റ്റേഷൻ റോഡിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാണ്. കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷനായ അനുജ് മിശ്രയെ ആദ്യം ഒരു സ്ത്രീ ഷൂസൂരി അടിക്കുന്നത് വീഡിയോയിൽ കാണാം. മിശ്ര ഇവരോട് മാപ്പ് ചോദിക്കുന്നുണ്ടെങ്കിലും പൊലീസ് എത്തുന്നത് വരെ മർദ്ദനം തുടർന്നു. ഇവരിൽ ഒരാൾ കോൺഗ്രസിൽ മുൻ ജില്ലാ സെക്രട്ടറിയാണ്. ഇവരെ മിശ്ര സ്ഥാനത്ത് നിന്നും ഒക്‌ടോബർ 30ന് പുറത്താക്കിയിരുന്നു.

മിശ്രയെ കുറിച്ച് ഉത്തർ‌പ്രദേശ് സംസ്ഥാന അദ്ധ്യക്ഷനായ അജയ്‌ കുമാർ ലല്ലുവിനോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് വനിതകൾ പറയുന്നു. ഝാൻസി മുൻ എം.പി പ്രദീപ് ജെയിൻ ആദിത്യയെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് ചുമതലപ്പെടുത്തി.എന്നാൽ പുറത്താക്കപ്പെട്ട യുവതിയുടെ പ്രവർത്തനം മോശമായതിനാലാണ് പാർട്ടി സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്ന് മിശ്ര അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News