തിരുവനന്തപുരം: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കാന്‍ പി.എസ്.സി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്ന ഒക്ടോബര്‍ 23 മുതല്‍ സംവരണം നടപ്പാക്കാനാണ് പി.എസ്.സിയുടെ തീരുമാനം. ഇന്നു ചേര്‍ന്ന പി.എസ്.സി യോഗത്തിലാണ് തീരുമാനം.
ഒക്ടോബര്‍ ഇരുപത്തിമൂന്നിനോ അതിനു ശേഷമോ അപേക്ഷാ കാലാവധി അവസാനിക്കുന്ന തസ്തികകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 14 വരെ നീട്ടി. ഇക്കാലയളവില്‍ അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ അര്‍ഹരായവര്‍ക്ക് മുന്നാക്ക സംവരണത്തിനു കൂടി അപേക്ഷിക്കുന്നതിനാണ് അപേക്ഷാ കാലാവധി നീട്ടിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News