ആലുവ: ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച യുവതിയെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആര്യയെ അറസ്റ്റ് രേഖപെടുത്തിയ ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇരുചക്ര വാഹനം അശ്രദ്ധമായി നീക്കിവച്ചുവെന്ന പേരിലാണ് യുവതി സെക്യൂരിറ്റി ജീവനക്കാരനെ പരസ്യമായി മുഖത്തടിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സെക്യൂരിറ്റിയെ തല്ലുന്നത് കണ്ട ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവതിയെ തടഞ്ഞ് വച്ച് പോലീസില്‍ ഏല്പിച്ചിരുന്നു. എന്നാല്‍ അന്ന് കേസെടുക്കാന്‍ തയ്യാറാവാതിരുന്ന പോലീസ്, സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ തയ്യാറായത്. യുവതിയോട് പലവട്ടം സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്വപെട്ടെങ്കിലും ഇവര്‍ എത്തിയില്ല. ഇന്ന് ഹാജരായില്ലെകില് അറസ്റ്റ് ചെയ്ത് കൊണ്ടുവരുമെന്നറിയിച്ചതിനെ തുടര്‍ന്നാണ് അഭിഭാഷകനോടൊപ്പം യുവതി സ്റ്റേഷനില്‍ ഹാജരായത്.
അസഭ്യം പറഞ്ഞതിനും അപായപെടുത്താനും ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. കൊച്ചി സര്‍വകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലില്‍ കരാറടിസ്ഥാനത്തില്‍ വാര്‍ഡനായി ജോലി ചെയ്യുകയാണ് യുവതി.