29.5 C
Kottayam
Tuesday, May 14, 2024

പൊന്നാമറ്റത്ത് തെളിവെടുപ്പിനെത്തിച്ച ജോളിയെ കൂകി വിളിച്ച് ജനം; സുരക്ഷ ശക്തമാക്കി പോലീസ്

Must read

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളെയും പൊന്നാമറ്റം തറവാട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. വിവരമറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയത് വന്‍ ജനക്കൂട്ടം. ജോളി, മാത്യൂ, പ്രജുകുമാര്‍ എന്നിവരെ പൊന്നാമറ്റത്ത് എത്തിക്കുന്നതിന് മുന്നോടിയായി പ്രദേശം കാഴ്ച്ചക്കാരെക്കൊണ്ട് നിറഞ്ഞു. കനത്ത സുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.

ജോളി പോലീസ് വാഹനത്തില്‍ വന്നിറങ്ങിയതോടെ കണ്ടുനിന്ന ജനം കൂകിവിളിച്ചു. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പടെ വന്‍ ജനാവലിയാണ് പ്രതികളെ കാണാന്‍ പ്രദേശത്ത് തമ്പടിച്ചിരുന്നത്. തെളിവെടുപ്പിന് എത്തിക്കുമ്പോള്‍ നാട്ടുകാരുടെ ഭാഗത്തു നിന്നു പ്രതിഷേധം ഉണ്ടാകുമോ എന്ന് പോലീസ് ഭയപ്പെട്ടിരുന്നു. അതിനാല്‍ വലിയ പോലീസ് സാന്നിധ്യം തെളിവെടുപ്പിനുണ്ടായിരുന്നു. മാധ്യമങ്ങളുടെ വന്‍ പടയും രാവിലെ മുതല്‍ പ്രദേശത്ത് തമ്പടിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week