CrimeNationalNews

ബലാത്സംഗത്തിന് ശേഷം സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി അതിക്രമം,യുവതി മരണത്തിന് കീഴടങ്ങി

മുംബൈ:സാക്കിനാക്കയിൽ ബലാത്സംഗത്തിനിരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 30 വയസ്സുകാരിയാണ് മരിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനാൽ യുവതി വെന്റിലേറ്ററിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

വെള്ളിയാഴ്ച പുലർച്ചെയാണ് സാക്കിനാക്കയിലെ ഖൈരാനി റോഡിൽ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചതോടെയാണ് ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായത്.മോഹിത് ചൗഹാൻ എന്നയാളാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി ആക്രമിച്ചു. സ്വകാര്യഭാഗങ്ങളിൽ പലതവണ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയിരുന്നു.

ആക്രമണത്തിനുശേഷം ഒരു ടെമ്പോ വാനിൽ യുവതിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. ഏതാനും മിനിറ്റുകൾക്ക് ശേഷം ഒരു വഴിയാത്രക്കാരനാണ് ചോരയിൽ കുളിച്ച് അബോധാവാസ്ഥയിൽ കിടക്കുന്ന യുവതിയെ ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു

സംഭവത്തിൽ പ്രതിയായ മോഹിത് ചൗഹാനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാൾ യുവതിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് കേസിൽ നിർണായകമാണെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button