അഞ്ചുവയസുകാരന് അയല്‍വാസിയുടെ ക്രൂര മര്‍ദനം; ചെവിക്ക് പരുക്ക്

കാസര്‍കോട്: ജില്ലയിലെ മുന്നാട് അഞ്ചുവയസ്സുകാരനെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചതായി പരാതി. കുട്ടികള്‍ തമ്മില്‍ കളിക്കുമ്പോഴുണ്ടായ നിസ്സാര പ്രശ്‌നത്തെ തുടര്‍ന്ന് അയല്‍വാസി കുട്ടിയുടെ മുഖത്തടിച്ചെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. മര്‍ദ്ദനത്തില്‍ ചെവിക്ക് പരുക്കേറ്റ കുട്ടി ചികില്‍സയിലാണ്.

മുന്നാട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അനിലന്‍ ജയപ്രസ ദമ്പതികളുടെ മകന് അഞ്ചുവയസ്സുകാരന്‍ ആരോണ്‍ കൃഷ്ണക്കാണ് മര്‍ദനമേറ്റത്. അയല്‍വാസിയായ വിനോദ് ആണ് കുട്ടിയെ മര്ദിച്ചത്. കൃഷ്ണയുടെ ചെവിക്കാണ് അടിയേറ്റത്. കുട്ടികള്‍ തമ്മില്‍ കളിക്കുമ്പോള്‍ ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് പോലീസ് പറയുന്നത്.

കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് കുട്ടി. കുട്ടിയുടെ കര്‍ണ പടത്തിന് ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മാതാപിതാക്കള്‍ പറയുന്നു. ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News