ആംബുലന്‍സില്‍ വച്ച് ഡ്രൈവറുടെ ക്രൂര പീഡനത്തിന് ഇരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: ആറന്മുളയില്‍ ആംബുലന്‍സില്‍ വച്ച് ഡ്രൈവറുടെ ക്രൂര പീഡനത്തിന് ഇരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് ആത്മഹത്യാശ്രമം നടന്നത്. നഴ്സുമാരുടെയും ആശുപത്രി സുരക്ഷ ജീവനക്കാരുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാല്‍ കഴിഞ്ഞത്.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. ഉച്ചഭക്ഷണത്തിനു ശേഷം കുളിമുറിയിലേക്ക് പോയ യുവതി പുറത്തു വരാന്‍ വൈകിയതിനെ തുടര്‍ന്ന് നഴ്സുമാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് സുരക്ഷാജീവനക്കാര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്.

ഉടന്‍ തന്നെ യുവതിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റി. ഒരാഴ്ച മുമ്പാണ് യുവതി ലൈംഗിക പീഡനത്തിനിരയായത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News