ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്

കാസര്‍ഗോഡ്: യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉദയ നഗറിലെ ഷുക്കൂറിന്റെ ഭാര്യ റംസീന (27) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അഞ്ചരയോടെയാണ് സംഭവം. അതേസമയം, യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ രംഗത്തു എത്തിയിട്ടുണ്ട്. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തില്‍ മനംനൊന്താണ് റംസീന ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

2014ലാണ് ഷുക്കൂറിന്റെയും റംസീനയുടെയും വിവാഹം നടന്നത്. രണ്ടു ലക്ഷം രൂപയും 35 പവന്‍ സ്വര്‍ണ്ണവും റംസീനയുടെ കുടുംബം നല്‍കിയിരുന്നു. ഇതിനുപുറമേ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടില്‍ നിന്നും നിരന്തരം ശല്യം ചെയ്തിരുന്നതായി റംസീനയുടെ വീട്ടുകാര്‍ പറയുന്നു. സ്ത്രീധനമാവശ്യപ്പെട്ട് റംസീനയെ ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു.

രണ്ടുദിവസം മുമ്പാണ് ചട്ടഞ്ചാലിലെ സ്വന്തം വീട്ടില്‍ നിന്നും തിരിച്ചു ഭര്‍തൃവീട്ടിലേക്ക് റംസീന എത്തിയത്. തുടര്‍ന്ന്, ഇന്നലെ അഞ്ചരയോടെ പുല്ലൂരിലെ വീട്ടില്‍നിന്ന് വീട്ടുകാരെ വിളിച്ച് റംസീനക്ക് സുഖമില്ലെന്നും ഉടന്‍ വരണമെന്നും ആവശ്യപ്പെട്ടു. വീട്ടുകാര്‍ എത്തുമ്പോഴേക്കും മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതോടെയാണ് തൂങ്ങി മരിച്ചതാണെന്ന് മനസ്സിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News