പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്ത യുവതി വെടിയേറ്റ് മരിച്ചു

ഗുഡ്ഗാവ്: പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്ത യുവതി വെടിയേറ്റ് മരിച്ചു. ഗുഡ്ഗാവിലെ റെസ്റ്റോറന്റിന് സമീപത്ത് വച്ചാണ് വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് യുവതിക്ക് നേരെ വെടിയുതിര്‍ത്തത്. നവംബര്‍ മൂന്നിനാണ് യുവതിക്ക് വെടിയേറ്റത്. ചികിത്സയിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്.

പ്രതിശ്രുത വരനൊപ്പം ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറന്റിലേക്ക് എത്തുന്നതിനിടെയാണ് പൂജ ശര്‍മ്മ എന്ന യുവതിക്ക് വെടിയേറ്റത്. ഛത്തീസ്ഗഡ് സ്വദേശിനിയായ യുവതി ഗുഡ്ഗാവിലെ ബഹുരാഷ്ട്ര കമ്ബനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ബൈക്കിലെത്തിയ അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News