എല്ലാ ദിവസവും നായയുടെ മൂത്രം കുടിക്കുന്നതാണ് സൗന്ദര്യ രഹസ്യം! യുവതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി സോഷ്യല്‍ മീഡിയ

സൗന്ദര്യം നിലനിര്‍ത്താന്‍ നമ്മളില്‍ പലരും പല പരീക്ഷണങ്ങളും നടത്താറുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. എന്നാല്‍ സുന്ദരിയായ ഒരു സ്ത്രീ തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ എല്ലാ ദിവസവും നായയുടെ മൂത്രം കുടിക്കുന്നു എന്നു പറഞ്ഞതാണ് ഇപ്പോള്‍ ഏവരേയും ഞെട്ടിക്കുന്നത്. വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

അമേരിക്കകാരിയായ ലീന എന്ന ഈ സ്ത്രീ നായയുടെ മൂത്രം കുടിച്ച് സൗന്ദര്യവും ചര്‍മ്മത്തിന്റെ തിളക്കവും നിലനിര്‍ത്തുന്നത്. തിളങ്ങുന്ന ചര്‍മ്മത്തിന്റെ രഹസ്യം ആളുകള്‍ എപ്പോഴും ചോദിക്കാറുണ്ടെന്നും നായയുടെ മൂത്രം കുടിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നും ലീന പറയുന്നു. എല്ലാ ദിവസവും താന്‍ നായയുടെ മൂത്രം കുടിക്കാറുണ്ടെന്നും അതിനാല്‍ തന്റെ മുഖത്ത് പാടുകളില്ലെന്നും ഒപ്പം എല്ലായ്‌പ്പോഴും മുഖം തിളങ്ങുന്നതിന് ഇത് സഹായിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ലീന പറയുന്നത് അവര്‍ അവരുടെ നായയുടെ മൂത്രം പതിവായി കുടിക്കാറുണ്ടെന്നും നായയുടെ മൂത്രത്തില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, കാല്‍സ്യം എന്നിവയുടെ ഗുണങ്ങളുണ്ടെന്നും ഇത് കാന്‍സര്‍ ചികിത്സയ്ക്ക് വരെ ഉത്തമമാണെന്നുമാണ്. നായയുടെ മൂത്രം കുടിക്കുന്നതിലൂടെ ക്യാന്‍സറിനെ ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് ലീന പറയുന്നത്.

കുറച്ചു കാലം മുമ്പ് തന്റെ മുഖത്ത് ധാരാളം മുഖക്കുരു ഉണ്ടായിരുന്നു. ആദ്യം നായയുടെ മൂത്രം കുടിച്ചപ്പോള്‍ വളരെ വിചിത്രമായി തോന്നിയെങ്കിലും പിന്നീട് പതുക്കെ അതൊരു ശീലമാക്കിയപ്പോള്‍ മുഖക്കുരു പൂര്‍ണ്ണമായും സുഖപ്പെട്ടു എന്നുമാണ് അവര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News