രാംഘട്ട്: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കൈയ്യും കാലും കൂട്ടി കെട്ടിയനിലയില്‍ ഡാമില്‍ നിന്നും കണ്ടെത്തി. ജാര്‍ഖണ്ഡിലെ രാഘട്ട് ജില്ലയിലെ പട്രാറ്റു ഡാമിലാണ് മൃതദേഹം കണ്ടെത്തിയത്. ഹസാരിബാഗ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. മരിച്ച വിദ്യാര്‍ത്ഥിനി ഗോഡ്ഡ ജില്ലയില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി.
അതേസമയം, ബലാത്സംഗത്തിനു ശേഷമാണോ കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നല്‍കിയിട്ടുണ്ടു. പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം പത്രാതു ഡാമിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. കൈകാലുകള്‍ കെട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ ആരോ ഡാമില്‍ എറിഞ്ഞതാണെന്നും പോലീസ് കരുതുന്നത്.
ഡാമിന്റെ സമീപത്തുനിന്ന് പെണ്‍കുട്ടിയുടെ ബാഗും കണ്ടെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണി വരെ പെണ്‍കുട്ടി കോളേജിലുണ്ടായിരുന്നതായി മെഡി. കോളേജ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് മണിയോടെ റാഞ്ചിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി കോളേജില്‍ നിന്ന് പോയതെന്നും അധികൃതര്‍ അറിയിച്ചു.