പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി ഗര്‍ഭിണിയായി! അറസ്റ്റ്
ടെക്‌സസ്: പതിനാലു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സ്ത്രീ ഗര്‍ഭിണി. യുഎസിലാണ് സംഭവം. ഒരു വര്‍ഷത്തോളമായി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ യുവതി പീഡിപ്പിച്ച് വരികയായിരുന്നു.
സംഭവത്തില്‍ ബ്രിട്ണി ഗ്രേ എന്ന സ്ത്രീയാണ് അറസ്റ്റിലായത്.
സ്ത്രീയുമായി 14കാരന് ബന്ധമുണ്ടെന്ന് ചൈല്‍ഡ് അബ്യൂസ് ഹോട്‌ലൈനിലേക്ക് ഒരാള്‍ അറിയിക്കുകയായിരുന്നു. ‘ദി സണ്‍ ‘ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൗമാരക്കാരനുമായി ബ്രിട്ണി ഗ്രേ എന്ന യുവതിക്ക് ശാരീരിക ബന്ധം ഉണ്ടായിരുന്നു എന്നും ഒരു വര്‍ഷത്തോളമായി ബന്ധം തുടരുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് 14കാരനെ ഇരയായിട്ട് മാത്രമേ കണക്കാക്കാനാകൂ. ഇപ്പോള്‍ 14കാരന്റെ കുട്ടിയെ ബ്രിട്ണി ഗര്‍ഭം ധരിച്ചിരിക്കുകയാണ്. മാര്‍ച്ച് ഒന്നിന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭിണിയാണെന്നും സ്ഥിരീകരിച്ചു. തുടര്‍ന്ന് 5000 ഡോളര്‍ പിഴ ഈടാക്കി ഇവരെ പോലീസ് വിട്ടയച്ചു. കേസ് നടപടികള്‍ക്ക് വേണ്ടി ഇനി ഹാജരാകണം.