യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ബന്ധുക്കള്‍ ഭര്‍തൃഗൃഹത്തിനു തീയിട്ടു

ജമ്മു: യുവതി ജീവനൊടുക്കിയതിന് പിന്നാലെ സംഘടിച്ചെത്തിയ ബന്ധുക്കള്‍ ഭര്‍തൃഗൃഹത്തിനു തീയിട്ടു. അനന്ത്‌നാഗ് ജില്ലയിലെ മൂമിനാബാദിലാണ് സംഭവം. ഭര്‍ത്താവിന്റെ വീട്ടിലാണ് നഫീസ(30) എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍തൃവീട്ടുകാരാണെന്ന് ആരോപിച്ചായിരുന്നു നഫീസയുടെ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ വീടിനു തീയിട്ടത്. യുവതിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചത് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആണെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News