മുംബൈ: ഓടുന്ന ബസില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. നാഗ്പൂരില്‍ നിന്നു പൂനയിലേക്കു പോയ സ്വകാര്യ ആഡംബര ബസില്‍ പീഡനം നടന്നെന്നാണു പൂന സ്വദേശിനിയായ 21-കാരിയുടെ പരാതി.
ബസിലെ ക്ലീനര്‍ തന്നെ ഭീഷണിപ്പെടുത്തി രണ്ടു തവണ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. വാഷിം ജില്ലയിലാണു സംഭവം നടന്നത്. ഇതേതുടര്‍ന്നു പൂനയിലെ രഞ്ജന്‍ഗാവ് പോലീസ് സ്റ്റേഷനില്‍ യുവതി നല്കിയ പരാതി മലേഗാവ് പോലീസ് സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു.
സംഭവത്തില്‍ ക്ലീനറെ പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News