മോഡലിംഗ് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തലുമായി യുവതി

ഉത്തര്‍പ്രദേശ്: മോഡലിംഗ് ജോലി വാഗ്ദാനം ചെയ്ത് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി യുവതി. ജോലി വാഗ്ദാനം ചെയ്ത് പ്രതികള്‍ തന്നെ ലക്‌നൗവിലെ ഗസ്റ്റ് ഹൗസിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്തതായാണ് ഇരുപതുകാരിയായ യുവതി ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പ്രതികളായ സോഹു, പ്രിയാന്‍ഷ് എന്നിവര്‍ക്കെതിരെ യുപി പോലീസ് കേസെടുത്തു അന്വേഷണം നടത്തുകയാണ്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News