25.6 C
Kottayam
Thursday, June 4, 2026

മകളെ ബലാത്സംഗം ചെയ്തു, ചെറുമകളെ ലൈംഗികമായി ചൂഷണത്തിന് ഇരയാക്കി; 65കാരന് ജീവപര്യന്തം തടവ്

Must read

മകളെയും ചെറുമകളെയും ലൈംഗികമായി ചൂഷണം ചെയ്ത മുംബൈ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ. മുംബൈയിലെ പോക്‌സോ പ്രത്യേക കോടതിയാണ് 65കാരനായ പ്രതിക്ക് ശിക്ഷ വിധിച്ചത്. മകളെ കൗമാര പ്രായം മുതല്‍ ബലാത്സംഗം ചെയ്ത ഇയാള്‍ മകളുടെ മകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു.

15 വയസ്സ് മുതല്‍ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന് മകള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വിവാഹത്തിനു ശേഷം, സംഭവത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ തന്റെ മകളെയും ബലാത്സംഗം ചെയ്യുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായും മകള്‍ പറഞ്ഞു.

2017ല്‍ മുത്തച്ഛന്‍ തന്നെ ബലാത്സംഗം ചെയ്തു എന്ന് മകള്‍ പറഞ്ഞതായി ഇവര്‍ വെളിപ്പെടുത്തി. മുത്തച്ഛന്റെ വീട്ടില്‍ താമസിക്കാന്‍ പോയ സമയത്ത് മുത്തച്ഛന്‍ പുതപ്പിനടിയില്‍ വച്ച് തന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നുമാണ് കുട്ടി പറഞ്ഞത്. ആ സമയത്ത് കുട്ടിക്ക് 11 വയസ്സായിരുന്നു. നാലാം ക്ലാസിലാണ് കുട്ടി പഠിച്ചുകൊണ്ടിരുന്നത്.

ദിവസങ്ങള്‍ക്കു ശേഷം മകള്‍ അമ്മയോട് വിവരം പറഞ്ഞു. പിന്നീട്, മകളെ വീണ്ടും ബലാത്സംഗം ചെയ്ത പിതാവ് ചെറുമകളെ തനിക്ക് കാഴ്ചവച്ചില്ലെങ്കില്‍ രണ്ട് പേരെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. തടവ് ശിക്ഷക്കൊപ്പം മകള്‍ക്ക് 50000 രൂപയും ചെറുമകള്‍ക്ക് 25000 രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week