24.6 C
Kottayam
Friday, September 27, 2024

രാജ്യത്ത് ഏറ്റവും അധികം സ്ത്രീകളെ കാണാതാവുന്നത് ഈ സംസ്ഥാനങ്ങളില്‍, കേരളത്തിൻ്റെ അവസ്ഥയിങ്ങനെ

Must read

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും അധികം സ്ത്രീകളെയും കാണാതാവുന്നത് മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍. 2019, 2020, 2021 വര്‍ഷങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യത്താകെ 2019ല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള 3,42,168 സ്ത്രീകളെയും 18 വയസിന് താഴെയുള്ള 82,084 പേരെയുമാണ് കാണാതായത്. 2020ല്‍ 3,44,422 സ്ത്രീകളെയും 79,233 പെണ്‍കുട്ടികളെയും കാണാതായി. 2021ല്‍ 3,75,058 സ്ത്രീകളെയും 90,113 പെണ്‍കുട്ടികളെയുമാണ് കാണാതായത്. 

2021ലെ കണക്കുകള്‍പ്രകാരം മധ്യപ്രദേശില്‍ നിന്ന് 55,704 സ്ത്രീകളെയും 13,034 പെണ്‍കുട്ടികളെയുമാണ് കാണാതായത്. 2020ല്‍ 50,357 സ്ത്രീകളെയും 11,885 പെണ്‍കുട്ടികളെയും കാണാതായി. 2019ല്‍ 52,119 സ്ത്രീകളെയും 13,315 പെണ്‍കുട്ടികളെയുമാണ് മധ്യപ്രദേശില്‍ നിന്ന് കാണാതായത്. 2021ല്‍ മഹാരാഷ്ട്രയില്‍ നിന്ന് 56,498 സ്ത്രീകളെയും 3,937 പെണ്‍കുട്ടികളെയുമാണ് കാണാതായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ല്‍ 58,735 സ്ത്രീകളെയാണ് കാണാതായത്, 4,517 പെണ്‍കുട്ടികളെയും. 2019ല്‍ 63,167 സ്ത്രീകളെയും 4,579 പെണ്‍കുട്ടികളെയും കാണാതായി.

ഉത്തര്‍പ്രദേശില്‍ നിന്ന് 2019ല്‍ 3,492 പെണ്‍കുട്ടികളെയും 8,985 സ്ത്രീകളെയും കാണാതായി. 2020ല്‍ 2,773 പെണ്‍കുട്ടികളെയും 8,542 സ്ത്രീകളെയും കാണാതായി. 2021ല്‍ 3,214 പെണ്‍കുട്ടികളെയും 9,035 സ്ത്രീകളെയുമാണ് കാണാതായത്. പശ്ചിമ ബംഗാളില്‍ നിന്ന് 2019ല്‍ 11,847 പെണ്‍കുട്ടികളെയും 54,348 സ്ത്രീകളെയും കാണാതായി. 2020ല്‍ 11,481 പെണ്‍കുട്ടികളെയും 51,559 സ്ത്രീകളെയും കാണാതായി. 2021ല്‍ 13,278 പെണ്‍കുട്ടികളെയും 50,998 സ്ത്രീകളെയുമാണ് പശ്ചിമ ബംഗാളില്‍ നിന്ന് കാണാതായത്. 

2019 മുതല്‍ 2020 വരെ മിസോറം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മാത്രമാണ് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്തത്. കേരളത്തില്‍ നിന്ന് കാണാതാവുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം കുറയുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ കേരളത്തില്‍ നിന്ന് 1,118 പെണ്‍കുട്ടികളെയാണ് കാണാതായത്, 8202 സ്ത്രീകളെയും. 2020ല്‍ 942 പെണ്‍കുട്ടികളെയും 5,929 സ്ത്രീകളെയുമാണ് കാണാതായത്. 2021 എത്തുമ്പോള്‍ 951 പെണ്‍കുട്ടികളെയാണ് കാണാതായത്. 5,657 സ്ത്രീകളെയും. 

അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, പുതുച്ചേരി എന്നിവിടങ്ങളില്‍ കാണാതാവുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം കുറവാണ്. ലഡാക്കില്‍ 2021ല്‍ മൂന്ന് പെണ്‍കുട്ടികളെയും 22 സ്ത്രീകളെയും കാണാതായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക...

വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശി പോൺ വീഡിയോ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിന് ബംഗ്ലാദേശി പോൺ വീഡിയോ താരം ആരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെ അറസ്റ്റിൽ. മുംബൈയിലെ ഉൽഹാസ് നഗറിൽ നിന്നാണ് ആരോഹിയെ ഹിൽ ലൈൻ പോലീസ്...

സംസ്ഥാനത്ത്‌ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാർഥി ചികിത്സയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ വിദ്യാര്‍ഥി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി...

Popular this week