ഉന്നതർക്ക് കാഴ്ചവെച്ചിരുന്നത് മോഡലുകളെ; സ്ത്രീകളുടെ നേതൃത്വത്തിലുള്ള പെൺവാണിഭ സംഘം പിടിയിൽ

മുംബൈ: ഉന്നതരെ ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം മുംബൈയില്‍ പിടിയിൽ. 65 -ഉം 64- ഉം വയസ്സുള്ള രണ്ടു സ്ത്രീകളടക്കം മൂന്ന് പേരാണ് പിടിയിലായത്. മുംബൈ പോലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് അന്ധേരിയില്‍ നിന്നാണ് സംഘത്തെ വലയിലാക്കിയത്. മോഡലുകളടക്കം മൂന്ന് യുവതികളെ ഇവരുടെ കസ്റ്റഡിയില്‍ നിന്ന് പോലീസ് മോചിപ്പിക്കുകയും ചെയ്തു.

വേശ്യാവൃത്തിക്കായി മോഡലുകളെയാണ് ഇവര്‍ ഏര്‍പ്പാടാക്കിയിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് അന്ധേരി വെസ്റ്റിലെ ശാസ്ത്രി നഗര്‍ പ്രദേശത്തെ കെട്ടിടത്തിന്റെ നാലാം നിലയിലെ 405-ാം നമ്പര്‍ ഫ്‌ളാറ്റില്‍ ചൊവ്വാഴ്ച നടത്തിയ റെയ്ഡിലാണ് 65, 64 വയസുള്ള രണ്ട് മുതിര്‍ന്ന സ്ത്രീകളേയും 31 വയസുള്ള മറ്റൊരു സ്ത്രീയേയും പിടികൂടിയത്.

ഇവരില്‍ ഒരാള്‍ ജ്യോതിഷി എന്ന പേരിലാണ് ഫ്‌ളാറ്റില്‍ താമസിച്ച് ആളുകളെ ഇങ്ങോട്ടേക്ക് വരുത്തിയിരുന്നത്. ഇവരുടെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചിരുന്ന മോഡലടക്കമുള്ള മൂന്ന് യുവതികളെ മോചിപ്പിച്ചതായും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News