‘ദസറ’ 100 കോടി ക്ലബ്ബില്‍; സംവിധായകന് ആഡംബര കാര്‍, അണിയറക്കാർക്ക് 10 ഗ്രാം സ്വർണം സമ്മാനം

ഹൈദരാബാദ്‌:റിലീസ് ചെയ്ത് 6 ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി ക്ലബ്ബിലെത്തി നാനിയുടെ ‘ദസറ’. നാനിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മാറിയിരിക്കുകയാണ് ദസറ. ആദ്യ ദിനം മുതല്‍ ബോക്‌സോഫീസില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തിയത്.

നാനിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ വിജയാഘോഷം കരിംനഗറില്‍ നടന്നു. നിര്‍മ്മാതാവ് സുധാകര്‍ ചെറുകുരി സംവിധായകന്‍ ഒഡേലയ്ക്ക് ആഡംബര കാര്‍ സമ്മാനിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭനേതാക്കള്‍ക്കും 10 ഗ്രാം സ്വണ്ണം വീതം നല്‍കുകയും ചെയ്തു.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാര്‍ച്ച് 30ന് ആണ് ദസറ തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ദിനം ആഗോള ബോക്‌സോഫീസില്‍ നിന്ന് 38 കോടി രൂപയാണ് ചിത്രം നേടിയത്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക.

സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ദസറ. നാനി അവതരിപ്പിക്കുന്ന ധരണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 65 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. വെണ്ണെലാ എന്ന കഥാപാത്രമായി കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ദസറയിലെ ഗാനങ്ങളും നൃത്തരംഗങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്‌

ഷൈന്‍ ടോം ചാക്കോയാണ് വില്ലന്‍ വേഷത്തില്‍. സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, ഝാന്‍സി എന്നിവരും ദസറയിലെ മറ്റ് അഭിനേതാക്കളില്‍ ഉള്‍പ്പെടുന്നു. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വിഭാഗം നവീന്‍ നൂലി നിര്‍വഹിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News