ഹൈദരാബാദ്: പുകവലിക്കുന്നതിനെ ചൊല്ലി ഭര്‍ത്താവിന്റെ പിതാവുമായിയുള്ള തര്‍ക്കത്തിനൊടുവില്‍ ദേഷ്യം മൂത്ത് യുവതി രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി. ഹൈദരാബാദിലെ രാമണ്ണഗുഡ ഗ്രാമത്തില്‍ ചൊവ്വാഴ്ച്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പരമേശ്വരി എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്. രണ്ട് വയസ്സ് പ്രായമുള്ള രണ്ടാമത്തെ മകനെയാണ് പരമേശ്വരി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച്ച ശിവകുമാര്‍ ജോലിക്ക് പോയ സമയത്താണ് സംഭവം നടക്കുന്നത്.
ശിവകുമാറിന്റെ പിതാവ് വെങ്കട്ടയയ്യുമായി പരമേശ്വരി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് ശേഷമാണ് മകന് ധനുഷിനെ പരമേശ്വരി കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് പരമേശ്വരി മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News