24.1 C
Kottayam
Monday, June 8, 2026

കണ്ണൂരില്‍ ആരോഗ്യ മന്ത്രിയുടെ അദാലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് ആള്‍ക്കൂട്ടം

Must read

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയും വ്യവസായമന്ത്രി ഇ.പി ജയരാജനും പങ്കെടുക്കുന്ന സര്‍ക്കാര്‍ അദാലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം. തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളുടെ അദാലത്താണ് ഇന്ന് നടക്കുന്നത്. രാവിലെ നടക്കുന്ന തളിപ്പറമ്പ് താലൂക്കിന്റെ അദാലത്തിലാണ് ജനങ്ങള്‍ തിങ്ങിനില്‍ക്കുന്നത്. ഉച്ചകഴിഞ്ഞാണ് പയ്യന്നൂര്‍ താലൂക്കിന്റെ അദാലത്ത്.

സംഘടകരുടെ ഭാഗത്തുനിന്നുള്ള പിഴവാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആളുകള്‍ക്ക് വേണ്ടത്ര കൗണ്ടറുകള്‍ ഏര്‍പ്പെടുത്താത്തതും ആദാലത്ത് ആരംഭിക്കാന്‍ വൈകിയതും ആളുകള്‍ തിക്കിതിരക്കാന്‍ ഇടയാക്കി. എന്നാല്‍ മന്ത്രിമാരുടെ അടുത്തേക്ക് ആളുകളെ കടത്തിവിടുന്നത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്.

കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയില്‍ നടന്ന അദാലത്തില്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് ജനക്കൂട്ടം തിക്കിതിരക്കിയിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്നതിനിടെയാണ് സര്‍ക്കാര്‍ പരിപാടിയില്‍ തന്നെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

ജി സുധാകരന്റേത് കോമാളിത്തം, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ; കടുത്ത ഭാഷയിൽ മറുപടിയുമായി എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും തിരിച്ചടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി....

Popular this week