ലൈംഗികമായി പീഡിപ്പിച്ചു; ഭര്‍തൃപിതാവിനെ യുവതി എലിവിഷം നല്‍കി കൊലപ്പെടുത്തി

ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ച ഭര്‍തൃപിതാവിനെ യുവതി വിഷം നല്‍കി കൊലപ്പെടുത്തി . തമിഴ്നാട്ടിലെ കീഴതൂവല്‍ എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത് . ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതാണ് കൊലപാതക കാരണമെന്നാണ് റിപ്പോര്‍ട്ട്.സംഭവത്തെ തുടർന്ന് കനിമൊഴി(25) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

നാല് വര്‍ഷം മുമ്ബാണ് വിനോഭരാജന്‍ എന്നയാളുമായി കനിമൊഴിയുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. കനിമൊഴി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് പലപ്പോഴായി വിനോഭരാജന്റെ പിതാവ് മുരുഗേഷന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പറയുന്നു.

കൂടാതെ ഭര്‍തൃപിതാവില്‍ നിന്നും നിരന്തരം ലൈംഗിക പീഡനം നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് കനിമൊഴി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു . ഇക്കഴിഞ്ഞ ജുലൈ 31നാണ് കനിമൊഴി മുരുഗേഷന് വിഷം നല്‍കിയത്. മുരുഗേഷന്റെ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News