തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂര്‍:കുന്ദംകുളം മരത്തംകോട് ഹൈസ്‌ക്കൂളിന് സമീപം താമസിക്കുന്ന തെക്കേക്കര റോയി (37), ഭാര്യ ജോമോള്‍ (34) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.റോയിയുടെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും, ജോമോളുടേത് കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു.

ബന്ധുക്കള്‍ വിളിച്ചിട്ടും ഇവരുടെ ഫോണുകള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വാതിലുകള്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു.

ഈ വീട്ടില്‍ തന്നെ റോയിയുടെ സഹോദരനും താമസിക്കുന്നുണ്ട്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News