വനിതാ ദിനത്തില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു; ആളിപ്പടര്‍ന്ന തീയുമായി യുവതി ഓടിയത് കിലോമീറ്ററുകള്‍!

ഹൈദരാബാദ്: വനിതാ ദിനത്തില്‍ 42കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. ആദിവാസി യുവതിയായ സാക്രി ബായ് മരിച്ചത്. തെലങ്കാന മേദക് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കടം വാങ്ങിയ പണം തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രകോപനം. 80 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ഒസ്മാന ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് യുവതി മരിച്ചത്. ഇറച്ചിവെട്ടുകാരനായ പ്രതി പി സാദത്താണ് പോലീസ് പിടിയിലായത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴക്കിനിടെ കുടുംബാംഗങ്ങള്‍ 42കാരിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയിരുന്നു. അതിന് ശേഷം മക്കളും ഒന്നിച്ച് സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് 42കാരി കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു. കടം വാങ്ങിയ പണം തിരികെ വാങ്ങാന്‍ പ്രതിയുടെ ഗ്രാമത്തില്‍ പോയപ്പോഴാണ് സംഭവം ഉണ്ടായത്.

കുപിതനായ പ്രതി 42കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. എന്നാല്‍ തീയുമായി യുവതി ഗ്രാമത്തില്‍ കിലോമീറ്ററുകളോളം ഓടിയിരുന്നു. ശേഷം കുറ്റിച്ചെടികളുടെ ഇടയില്‍ വീണ 42കാരിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News