പേടിഎം സ്‌കാനര്‍ വഴി വന്‍ തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

ഗൂഡല്ലൂര്‍: പേടിഎം സ്‌കാനര്‍ വഴി തട്ടിപ്പ്. ബന്ധപ്പെട്ട സ്ഥാപനത്തിന്റെയോ ഉപഭോക്താവിന്റെയോ സ്‌കാനറില്‍ മറ്റൊരു അക്കൗണ്ടിലെ സ്‌കാനര്‍ തിരിച്ചറിയാത്ത വിധത്തില്‍ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഗൂഡല്ലൂര്‍ നഗരത്തിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ഇതേതുടര്‍ന്ന് പോലീസ് ജാഗ്രത നിര്‍ദേശം അറിയിച്ചു.

പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ വഴി പണം കൈമാറുമ്പോള്‍ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ്. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രി മറ്റു ഇടപാടുകള്‍ക്കെല്ലാം ഇപ്പോള്‍ മൊബൈല്‍ ആപ്പ് വഴി പണം കൈമാറ്റം ചെയ്യപ്പെടാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ സൗകര്യപ്രദവുമാണ്.

എന്നാല്‍, നൂതന രീതിയില്‍ തട്ടിപ്പ് അരങ്ങേറിയത് കണ്ടെത്തിയതോടെയാണ് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുന്നത്. എ.ടി.എം കാര്‍ഡ് നഷ്ടപ്പെട്ടവരുടെ മൊബൈലിലേക്ക് വരുന്ന ഒ.ടി.പി നമ്പര്‍ ആവശ്യപ്പെട്ടും ഓണ്‍ലൈന്‍ വഴി വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചുള്ള തട്ടിപ്പുമാണ് നേരത്തെ നടന്നിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News