ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചു; യുവതിയെ സഹോദര പുത്രന്‍ കൊലപ്പെടുത്തി

മീററ്റ്: ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച യുവതിയെ സഹോദരപുത്രന്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ശരീരത്തില്‍ നിരവധി വെട്ടുകളോടെ പോലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കഴുത്ത് മുറിച്ചതുമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ 22കാരന്‍ അറസ്റ്റിലായത്.

ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പ്രതിയെ യുവതി തല്ലുകയും വിവരം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. അന്വേഷണത്തിന്റെ സമയത്ത് കുടുംബക്കാരോടൊപ്പം പ്രതി ഉണ്ടായിരുന്നു. ഇയാള്‍ പരിഭ്രാന്തനായിരുന്നു. കയ്യിലും നെഞ്ചിലും മുറുവുണ്ടായിരുന്നു. അത് എങ്ങനെ ഉണ്ടായി എന്ന് വിശദീകരിക്കാന്‍ പ്രതിക്ക് കഴിഞ്ഞില്ല. പിന്നീട് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

കൃത്യത്തിനു ശേഷം തന്റെ വീട്ടിലെത്തി കുളിച്ച ഇയാളുടെ വസ്ത്രങ്ങള്‍ പൊലീസ് കണ്ടെത്തി. രക്തം പുരണ്ട വസ്ത്രങ്ങളും കുളിപ്പുരയില്‍ ചോരത്തുള്ളികളും കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News