30 C
Kottayam
Friday, May 17, 2024

പെരുമ്പാവൂരില്‍ നാടോടി സ്ത്രീ മരിച്ച നിലയില്‍; ഒരാള്‍ കസ്റ്റഡിയില്‍

Must read

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരത്തില്‍ നാടോടി സ്ത്രീ മരിച്ച നിലയില്‍. മൂന്നാര്‍ സ്വദേശിനി ഉഷയാണ് മരിച്ചത്. ഇവരുമായി വഴക്കിട്ട ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പിപി റോഡില്‍ ജ്യോതി ജംഗ്ഷന് സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിലാണ് ഇവരുടെ മൃതദേഹം കിടന്നത്. ഇവര്‍ കഴിഞ്ഞ കുറച്ചു നാളുകളായി പെരുമ്പാവൂര്‍ മേഖലയില്‍ ആക്രി പെറുക്കി നടന്നിരുന്നു.

പെരുമ്പാവൂര്‍ പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പിന്നീട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week