ശരീരത്തില്‍ തീകൊളുത്തി യുവതി കിണറ്റില്‍ ചാടി; യുവാവ് സമീപത്ത് പൊള്ളലേറ്റ നിലയില്‍

കോതമംഗലം: ശരീരത്തില്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവും യുവതിയും ഗുരുതരാവസ്ഥയില്‍. പുന്നേക്കാട് കരിയിലപ്പാറ ഭാഗത്ത് താമസിക്കുന്ന മേരി തോമസ് (42), സുരേഷ് (36)എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസിനു കിട്ടിയ വിവരം.

മേരി കിണറ്റിലും സുരേഷ് സമീപത്തുമായിട്ടാണ് കിടന്നിരുന്നത്. 80 ശതമാനം പൊള്ളലേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഞായറാഴ്ച രാവിലെ 8.45-ഓടെ മേരിയുടെ വീട്ടില്‍വെച്ചാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. തീ കൊളുത്തി കിണറ്റില്‍ ചാടാന്‍ ശ്രമിച്ച മേരിയെ തടഞ്ഞപ്പോഴാണ് സുരേഷിന് പൊള്ളലേറ്റത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് അഗ്‌നിരക്ഷാ സേനയെത്തിയാണ് കിണറ്റില്‍ ചാടിയ മേരിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News