വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം, സമീപത്തായി പാവകളെ കളിപ്പിച്ചും ബിസ്‌കറ്റ് കഴിച്ചും രണ്ടു മക്കള്‍; കൊലപാതകമെന്ന് പോലീസ്

ചെന്നൈ: വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് തിരുനെല്‍വേലിയിലെ പാളയംകോട്ടയിലാണ് സംഭവം. ഉഷ എന്ന സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ഇവര്‍ ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള പെണ്‍മക്കള്‍ക്കൊപ്പം പാളയംകോട്ടയിലെ കെടിസി നഗറില്‍ താമസിക്കുകയായിരുന്നു.

അതേസമയം, ഉഷയുടെ മൃതദേഹം കിടന്നതിന് സമീപത്തായി പാവകളെ കളിപ്പിച്ചു കൊണ്ടും ബിസ്‌കറ്റ് കഴിച്ചുകൊണ്ടും അവരുടെ പെണ്‍മക്കള്‍ ഇരിക്കുന്നുണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള പെണ്‍മക്കള്‍ തന്നെയാണ് ഉഷയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. വടി കൊണ്ട് അടിച്ചും കുത്തിയും തങ്ങളാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന.

ചൊവ്വാഴ്ച, രാവിലെ ഉഷയെ വീടിനു പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ചെത്തി. അപ്പോള്‍ സഹോദരിമാരില്‍ ഒരാള്‍ പുറത്തു വരികയും അമ്മ മരിച്ചുവെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ നെല്ലായ് പോലീസിനെ വിവരമറിയിച്ചു.

ഏറെ സമയത്തെ ശ്രമത്തിനു ശേഷമാണ് സഹോദരിമാരെ പോലീസ് അനുനയിപ്പിച്ചത്. ഇതിന് ശേഷമാണ് ഇവര്‍ വാതില്‍ തുറന്നത്. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് ഉഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News