കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ബേഗൂര്‍: കേരള കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് സ്‌കൂട്ടറിന് നേരെയുള്ള കാട്ടാന ആക്രമണത്തില്‍ നിന്നും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ബേഗൂര്‍ ചേമ്പ് കൊല്ലിക്ക് സമീപത്താണ് യുവതി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ആന കുത്തിമറിച്ചത്.

ബേഗൂര്‍ കോളനിയിലെ ട്രൈബല്‍ പ്രമോട്ടര്‍ സിന്ധുവിന്റെ സ്‌കൂട്ടിയാണ് കാട്ടാന തട്ടിയത്. തോല്‍പെട്ടിയില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ കാറുകാര്‍ കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സിന്ധു സമീപത്തേക്ക് എത്തുകയായിരുന്നു.

ക്യാമറയുടെ ഫ്‌ളാഷ് വെളിച്ചം തട്ടിയപ്പോള്‍ കാര്‍ തട്ടാന്‍ ഓടി വരുന്ന സമയത്ത് സ്‌കൂട്ടി കുത്തിമറിക്കുകയായിരുന്നു. തുടര്‍ന്ന് നിസാര പരിക്കുകളോടെ സിന്ധുവിനെ വനം വകുപ്പ് ആശുപത്രിയില്‍ എത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News