News
പ്രമുഖ ബിസിനസ് സംരംഭക പിഞ്ചുകുഞ്ഞുമായി അപ്പാര്‍ട്ടുമെന്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ഹോങ്കോങ്: പ്രമുഖ ബിസിനസ് സംരംഭക ലുവോ ലിലി (34) അഞ്ചുമാസമുള്ള പെണ്‍കുഞ്ഞിനൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പ്രസവത്തെ തുടര്‍ന്നുണ്ടായ വിഷാദമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.
സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ലുവോ ലിലോക്ക് ഹിലരി ക്ലിന്റന്‍, പ്രശസ്ത ഗായിക റിറ്റ ഓറ എന്നിവരടക്കമുള്ളവരുമായി അടുപ്പമുണ്ട്. ലുവോ കുറച്ചു നാളുകള്‍ക്കു മുന്‍പാണ് താന്‍ സിംഗിള്‍ മദറാണെന്ന കാര്യം തുറന്നു പറഞ്ഞത്. അതി സമ്പന്നയാണ് ലുവോ. ചൈനയിലെ റിയല്‍ എസ്റ്റേറ്റ് സംരംഭകയായ അമ്മയുടെ ഏക മകളാണ് ലുവോ. പിതാവ് ഡോക്ടറാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News