EntertainmentNews
‘മാസ്റ്റര്‍’ പ്രദര്‍ശനം വൈകി; കോഴിക്കോട് പ്രതിഷേധവുമായി ആരാധകര്‍
കോഴിക്കോട്: കൊവിഡിനെ തുടര്‍ന്ന് ഒമ്പതു മാസമായി അടച്ചിട്ടിരുന്ന തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം തുടങ്ങി. വിജയ് നായകനായ മാസ്റ്റര്‍ ആണു റിലീസിംഗ് ഷോ. അതേസമയം, പ്രൊജക്ടറിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ അപ്‌സര തീയറ്റില്‍ വിജയ് ആരധകര്‍ പ്രതിഷേധവുമായി എത്തി.
പുലര്‍ച്ചെയുള്ള സ്‌പെഷല്‍ ഫാന്‍ ഷോ തുടങ്ങുന്നതിന് മുന്‍പാണ് ഇവിടെ പ്രൊജക്ടറില്‍ പ്രശ്‌നം കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ദിവസേന മൂന്നു ഷോയാകും ഉണ്ടാവുക. വരും ദിവസങ്ങളില്‍ ഇതു വര്‍ധിപ്പിച്ചേക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News