മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം യുവതി ഒളിച്ചോടി; ഒടുവില്‍ സംഭവിച്ചത്

ചേര്‍ത്തല: ഭര്‍ത്താവിനെയും പത്തു വയസില്‍ താഴെയുള്ള 3 കുട്ടികളെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 21ാം വാര്‍ഡ് നികര്‍ത്തില്‍ ബേബി കുസുമം (29), മുഹമ്മ ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ് വെളിപ്പറമ്പില്‍ സുജിമോന്‍ (27) എന്നിവരാണ് പിടിയിലായത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 27നാണ് സംഭവം. ആശുപത്രിയില്‍ പോകുന്നെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. ഭര്‍ത്താവ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. ഇയാളുടെ കൂട്ടുകാരനും ഓട്ടോ ഡ്രൈവറുമാണ് സുജിമോന്‍. മൂന്നു വര്‍ഷം മുമ്പ് വരെ യുവതിയും കുടുംബവും മുഹമ്മയിലായിരുന്നു താമസം. പിന്നീട് അര്‍ത്തുങ്കലിലേക്ക് മാറുകയായിരുന്നു. യുവതി കടക്കരപ്പള്ളി തങ്കിപ്പള്ളി സമീപവാസിയാണ്. ഇവരെ കാണാതയത് സംബന്ധിച്ചു അര്‍ത്തുങ്കലിലും ഓട്ടോഡ്രൈവറെ കാണാനില്ലെന്ന് മുഹമ്മ പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്‌ക്വാഡ് രൂപീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ എറണാകുളത്തു നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഒന്നാം പ്രതിയായി ബേബി കുസുമത്തിനെതിരെ കേസ്. രണ്ടാം പ്രതി സുജിമോന്‍ അവിവാഹിതനാണ്. യുവതി നിലവില്‍ ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. അര്‍ത്തുങ്കല്‍ സി.ഐ എ.അല്‍ജബാര്‍,എസ്.ഐ.മാരായ വി.എസ്.മുരളീധരന്‍,കെ.ശിവപ്രസാദ്,മഹേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആശ,മായ എന്നിവരായിരുന്നു അന്വേഷണ സംഘം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News