കൊല്ലത്ത് അവശനിലയില്‍ വീട്ടിലെ അലമാരയില്‍ കണ്ടെത്തിയ സ്ത്രീ മരിച്ചു

കൊല്ലം: അവശനിലയില്‍ വീട്ടിലെ അലമാരയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. തൃക്കടവൂര്‍ നീരാവില്‍ ലിയോണ്‍ അഞ്ചലീന ഡേയില്‍ മണിലാല്‍ ജോസിന്റെ ഭാര്യ ബീയാട്രിസ് ഡോളി (58) ആണ് മരിച്ചത്. അവശനിലയിലാണ് ഡോളിയെ വീട്ടിലെ അലമാരയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോളി അര്‍ബുദബാധിതയായിരുന്നു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇവര്‍ നീരാവില്‍ ജംഗ്ക്ഷന് സമീപമുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച പാലിയേറ്റീവിലെ നഴ്‌സ് ആണ് ഇവര്‍ അവശനിലയില്‍ കഴിയുന്ന വിവരം പോലീസില്‍ അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ നീരാവില്‍ ജംഗ്ഷനു സമീപമുള്ള വീട്ടില്‍ എത്തിയപ്പോള്‍ അടപ്പില്ലാത്ത അലമാരയുടെ തട്ടില്‍ അവശനിലയില്‍ ബീയാട്രിസിനെ കണ്ടെത്തുകയായിരുന്നു. മഡോണ, ക്രിസ്ത്രീന എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News