24.1 C
Kottayam
Friday, June 5, 2026

ഭര്‍ത്താവിനെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കും, ഭര്‍ത്താവിന്റെ സഹോദരനുമായി അവിഹിത ബന്ധം; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍

Must read

റാഞ്ചി: ചത്തീസ്ഗഢിലെ ബാല്‍രാംപൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്. പോസ്റ്റ് മോര്‍ട്ടം റിപ്പോട്ടില്‍ നിന്നു ലഭിച്ച സൂചനകള്‍ അനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല നടത്തിയത് ഭാര്യയാണെന്ന് വ്യക്തമായി. ജൂലായ് 17നായിരുന്നു കേസിനാസ്പദമായ സംഭവം.

ഭര്‍ത്താവിന്റെ സഹോദരനുമായി അവിഹിതബന്ധം തുടരുന്നതിനായാണ് യുവതി കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂലായ് 17നാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടെന്നും ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയും കുടുംബാംഗങ്ങളുമാണ് കൊല നടത്തിയതെന്നും ആരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കിയത്. സഹോദരന്റെ ഭാര്യയുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ യുവതി ഭര്‍ത്താവിനെ മദ്യപിപ്പിക്കുകയും സഹോദരന്റെ ഭാര്യയുമായി തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ പലപ്പോഴും പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ പരിഭ്രാന്തിയിലായ സഹോദരന്റെ ഭാര്യ വീട്ടിലെത്തി വിവരങ്ങള്‍ പറയുകയായിരുന്നു. എന്നാല്‍ കുറ്റം സഹോദരന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും പേരില്‍ വരുമെന്നാണ് യുവതി കരുതിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് യുവതി തന്നെയാണെന്ന് വ്യക്തമായത്. യുവതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week