കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു, മുഖത്ത് ഗുരുതരമായ പരിക്ക്; സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം

കൊല്ലം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചങ്ങന്‍കുളങ്ങരയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെ വ്യാപക പ്രതിഷേധം. യുവതിയുടെ മുഖത്ത് സാരമായ പരുക്കുകള്‍ ഉണ്ടായിരുന്നുവെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി കാട്ടില്‍കടവ് ഓര്‍മ്മയില്‍ വീട്ടില്‍ രാമചന്ദ്രന്‍പിള്ള സുശീല ദമ്പതികളുടെ മകള്‍ സ്വാതി(27)യാണ് പ്രസവത്തോടെ മരിച്ചത്.

തുടര്‍ന്ന് സ്വാതിയുടെ കുടുംബം മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കിയിരുന്നു. മേയ് 21ന് പ്രസവത്തിന് പ്രവേശിപ്പിച്ച സ്വാതി ഉച്ചയോടെയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിത്. ഒരു മണിക്കൂറിനുശേഷം ഡ്യൂട്ടിലുണ്ടായിരുന്ന ജീവനക്കാരെത്തി രക്തസ്രാവമുണ്ടെന്നും രക്തം വേണമെന്നും അറിയിച്ചു. പിന്നീട് പ്രോസസ് ചെയ്ത രക്തം വേണമെന്നും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് എത്തിക്കുമെന്നും അറിയിച്ചു.

എന്നാല്‍ മകളെയും കുഞ്ഞിനെയും കാണാന്‍ അനുവദിച്ചില്ല. വൈകിട്ട് ഏഴോടെ സ്വാതിയെ ആംബുലന്‍സില്‍ കയറ്റി. കൂടെച്ചെല്ലാന്‍ ശ്രമിച്ചപ്പോള്‍ കയറ്റിയില്ലെന്നും രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഓച്ചിറ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News