Entertainment
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ് കുട്ടിയും കുടുംബവും; ദൃശ്യം 2 ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്
മോഹന്‍ലാല്‍ നായകനായി 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ബോക്സ് ഓഫീസില്‍ വന്‍ വിജയം കൊയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതും ജീത്തു ജോസഫാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
ഇപ്പോഴിതാ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ് കുട്ടിയും കുടുംബവും എന്ന ക്യാപ്ഷനോടെയാണ് ജീത്തു ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News