തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൻ്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. വിതുര നെല്ലിക്കുന്ന് സ്വദേശിനി ആര്യ (23) യാണ് മരിച്ചത്. കരകുളത്തെ സ്വകാര്യ ആശുപത്രിയിലെ എക്സ്റേ ടെക്നീഷ്യയായിരുന്നു.
തൊളിക്കോട് വച്ചായിരുന്നു അപകടം. സ്കൂട്ടറിൻ്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ആര്യ. സ്കൂട്ടറോടിച്ചിരുന്ന യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News