27.4 C
Kottayam
Thursday, June 4, 2026

ശാരീരിക അസ്വസ്ഥത ബാധിച്ച് ചികില്‍സയിലിരിക്കെ കാസര്‍ഗോഡ് യുവതി മരിച്ചു; വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയെന്ന് ആക്ഷേപം

Must read

കാസർഗോഡ്: കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചതിന് പിന്നാലെ ഉണ്ടായ ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ച യുവതി ചികില്‍സയിലിരിക്കെ മരിച്ചു. കാസര്‍ഗോഡ് വാവടുക്കം സ്വദേശിനി രഞ്ജിത(21)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് യുവതി വാക്‌സിന്‍ സ്വകരിച്ചത്. ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ നിന്ന് കോവിഷീല്‍ഡിന്റെ ആദ്യ ഡോസായിരുന്നു രഞ്ജിത സ്വീകരിച്ചത്.

പിന്നാലെ കടുത്ത പനിയും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥതകള്‍ രൂക്ഷമായതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. ഇത് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയും നടത്തി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ബിഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിയായിരുന്ന രഞ്ജിത എംഎസ്ഡബ്ല്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.

വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ അപൂര്‍വമായി ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ടെന്നാണ് അരോഗ്യ വിദഗ്ദരുടെ നിലപാട്. പത്ത് ലക്ഷത്തില്‍ ഒരാള്‍ എന്ന തരത്തില്‍ അപൂര്‍വമാണ് ഇത്തരം അവസ്ഥയെന്നും വിദഗ്ദര്‍ പറയുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week