കൊല്ലത്ത് വീട്ടിൽ കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം, തടയാൻ ശ്രമിച്ച ഭർത്താവിനെ മർദിച്ചു; വീടിനുള്ളിൽ കടന്നത് ജനൽ ഇളക്കി മാറ്റി; പ്രതി അറസ്റ്റിൽ

കൊല്ലം: കടക്കലിൽ രാത്രി വീടിന്റെ ജനൽ ഇളക്കി വീടിനുള്ളില്‍ കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ കടക്കൽ ആഴാന്തക്കുഴി സ്വദേശി കണ്ണൻ എന്നുവിളിക്കുന്ന ശ്രീകാന്ത് (29) നെ പോലീസ് അറസ്റ്റ് ചെയ്തു. അവിട്ടം നാളിൽ രാത്രി 12 നായിരുന്നു കേസിനാസ്പദമായത് നടന്നത്. വീടിന്റെ ജനല്‍ ഇളക്കിമാറ്റി പ്രതി വീടിനുളളില്‍ കടക്കുകയായിരുന്നു.

തുടർന്ന് കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍‌ ശ്രമിച്ചു. വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍‌ത്താവിനെ പ്രതി മര്‍ദിക്കുകയും ചെയ്തു. നിലവിളികേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ശ്രീകാന്ത് ഓടി രക്ഷപ്പെടുകയായിരുന്നു.മർദനമേറ്റ വീട്ടമ്മയുടെ ഭർത്താവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി.

പ്രതിയെ വൈകാതെ തന്നെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. ഇയാള്‍ക്കെതിരെ നിരന്തരം പരാതിയുളളതാണെന്ന് നാട്ടുകാര്‍ പറയുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News