FeaturedKeralaNews

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി

കണ്ണൂർ: യൂട്യൂബ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി. ജാമ്യം റദ്ദാക്കണമെന്ന പോലീസിന്‍റെ ഹർജിയും കോടതി തള്ളി. തലശേരി സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.

ഇ ​ബു​ൾ​ജെ​റ്റ് വ്ലോ​ഗ​ർ​മാ​രാ​യ എ​ബി​ൻ, ലി​ബി​ൻ എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ആ​വ​ശ്യം. നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ക​ണ്ണൂ​ർ ആ​ർ​ടി ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ഹ​ളം വ​യ്ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

ഇ​രി​ട്ടി സ്വ​ദേ​ശി​ക​ളാ​യ എ​ബി​നും ലി​ബി​നും ഉ​പാ​ധി​ക​ളോ​ടെ ക​ണ്ണൂ​ർ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന് 3500 രൂ​പ വീ​തം കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, 7500 രൂ​പ​യു​ടെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

25000 രൂ​പ​യു​ടെ ആ​ൾ​ജാ​മ്യ​വും എ​ല്ലാ ബു​ധ​നാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രു​ന്ന​ത്. ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ന്മാ​രാ​യ എ​ബി​നും ലി​ബി​നു​മെ​തി​രേ ക​ലാ​പാ​ഹ്വാ​ന​ത്തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നു​മെ​തി​രേ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ഇ​ള​ങ്കോ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ടു​ത്ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളാ​യ എ​ബി​ന്‍റെ​യും ലി​ബി​ന്‍റെ​യും വാ​ഹ​ന​ത്തി​നെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ത​ല​ശേ​രി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. വാ​ഹ​നം ആ​ൾ​ട്ര​നേ​ഷ​ൻ ചെ​യ്ത​തി​ന്‍റെ റി​പ്പോ​ർ​ട്ടാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker