വനിത സി.ഐ.ഡി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരച്ച നിലയില്‍

ബംഗളൂരു: പടിഞ്ഞാറന്‍ ബംഗളൂരുവില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സിഐഡി ഡിവൈഎസ്പി വി. ലക്ഷ്മിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി അന്നപൂര്‍ണശ്വരി നഗറിലായിരുന്നു സംഭവം.

ലക്ഷ്മി സിഐഡി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലായിരുന്നു. കോലാര്‍ ജില്ലയിലെ മലൂരില്‍ മസ്തി സ്വദേശിയാണ് ലക്ഷ്മി. 2012 ല്‍ വിവാഹിതയായ ലക്ഷ്മിയുടെ ഭര്‍ത്താവ് നവീന്‍ കുമാര്‍ ആണ്. ദമ്പതികള്‍ തെക്കന്‍ ബംഗളൂരുവിലെ കൊണാനകണ്ടെ ക്രോസിനു സമീപം അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.

അന്നപൂര്‍ണശ്വരി നഗറില്‍ സഹൃത്ത് മനോഹറിന്റെ ഫ്‌ളാറ്റില്‍ ബുധനാഴ്ച രാത്രി എട്ടോടെ ലക്ഷ്മി എത്തിയിരുന്നു. മനോഹറിനെ കൂടാതെ പ്രജ്വാള്‍, വസന്ത്, രഞ്ജിത് എന്നിവരും ഇവിടെ ഉണ്ടായിരുന്നു. അഞ്ച് പേരും അത്താഴം കഴിച്ച ശേഷമായിരുന്നു സംഭവമെന്ന് മനോഹര്‍ പറയുന്നു.

വ്യക്തിപരമായ പ്രശ്‌നത്തിന്റെ പേരില്‍ അസ്വസ്ഥയായിരുന്ന ലക്ഷ്മി മുറിയില്‍ കയറിവാതില്‍ അടച്ചു. ഏറെനേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നപ്പോള്‍ ചവുട്ടിത്തുറന്നു. ഈ സമയം ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ ലക്ഷ്മിയെ കണ്ടെന്നും മനോഹര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News