റാസല്‍ഖൈമ: ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച ഭാര്യക്ക് കോടതി വിധിച്ചത് 400 ദിര്‍ഹം പിഴ. ഭര്‍ത്താവിനെ മോശക്കാരനാക്കാന്‍ ഫോണിലുള്ള ചിത്രങ്ങളും മറ്റും ഭാര്യ ബന്ധുക്കള്‍ക്ക് അയച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഇതുമൂലം തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റാതായി. ശമ്പളവും നഷ്ടമായി എന്നു കാണിച്ച് യുവാവ് നല്‍കിയ പരാതിയിലാണ് ഭാര്യക്ക് പിഴ വിധിച്ചത്. അതേസമയം, ഭാര്യയെ ഭര്‍ത്താവ് ചീത്ത പറഞ്ഞതായും തുടര്‍ന്നു യുവതിയെയും മകളെയും ഉപേക്ഷിച്ച് പോയതായും ഭാര്യയുടെ അഭിഭാഷകന്‍ വാദിച്ചു. ഇരുഭാഗവും കേട്ട കോടതി ഭര്‍ത്താവിന്റെ വാദം ശരിവെച്ചു.
ഇതോടെ യുവതിക്ക് റാസല്‍ഖൈമ സിവില്‍ കോടതി 400 ദിര്‍ഹം പിഴ ചുമത്തുകയായിരിന്നു. വക്കീല്‍ ഫീസും കോടതി ചെലവുമടക്കം യുവതി ആകെ ഒരു ലക്ഷത്തിലേറെ രൂപ (5,431 ദിര്‍ഹം) യാണ് അടയ്‌ക്കേണ്ടത്.