26.5 C
Kottayam
Saturday, April 27, 2024

സ്വത്തിന്റെ പേരില്‍ മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമം; കൊട്ടാരക്കരയില്‍ 24കാരി പിടിയില്‍

Must read

കൊട്ടാരക്കര: സ്വത്തിന്റെ പേരില്‍ മുത്തശ്ശിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകള്‍ അറസ്റ്റില്‍. വെട്ടിക്കവല പനവേലി ഇരണൂര്‍ നിഷാഭവനില്‍ സരസമ്മയെ (80) തടിക്കഷണം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകളുടെ മകളായ നിഷയെയാണ് (24) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തില്‍ പരുക്കേറ്റ സരസമ്മയെ ആശുപത്രിയില്‍ കൊണ്ട് പോകാനായി ഓടിയെത്തിയവരെ പ്രതി തടഞ്ഞതായും പരാതിയുണ്ട്. സരസമ്മയുടെ പേരിലുള്ള വസ്തു നിഷയുടെ പേരില്‍ എഴുതി നല്‍കാത്തതാണ് വിരോധത്തിന് കാരണമെന്നു പോലീസ് പറഞ്ഞു. കൊട്ടാരക്കര പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week