24.2 C
Kottayam
Sunday, June 7, 2026

കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം, കുട്ടി ബോധരഹിതനായി;നടപടി സ്വീകരിക്കാതെ പൊലീസ്, നാട്ടുകാരും യുവജന സംഘടനകളും വീട് ഉപരോധിക്കുന്നു.

Must read

പത്തനംതിട്ട: നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം.മലയാലപ്പുഴയിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്നത്.ദേവകി എന്ന സ്ത്രീ ആണ് പൂജകൾ ചെയ്യുന്നത്.മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയത്. പരാതി ലഭിച്ചിട്ടും മലയാലപ്പുഴ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

ഇന്ന് രാവിലെ നാട്ടുകാർ മന്ത്രവാദിനിയുടെ വീട് ഉപരോധിച്ചു.തുടർന്ന് വിവിധ യുവജന സംഘടനകളും ഉപരോധം തുടരുകയാണ്.ഡിവൈഎഫ്ഐ, കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ദേവകി എന്ന സ്ത്രീ ആണ് പൂജകൾ ചെയ്യുന്നത്. ഈ സ്ഥലത്തെക്കുറിച്ച്  മുൻപും നിരവധി പരാതികൾ കിട്ടിയിരുന്നു.  നാട്ടുകാരും എതിർത്തിരുന്നു. മൂന്ന് വർഷം മുൻപ് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച്‌ നടത്തിയിരുന്നു. കുട്ടികളെ  അടക്കം മന്ത്രവാദത്തിനു ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആണ് പ്രതിഷേധം ഉയർന്നത്.

മന്ത്രവാദിനിയെ അറസ്റ്റ് ചെയ്യാതെ ഉപരോധത്തിൽ നിന്നും പിന്മാറില്ലെന്ന് നാട്ടുകാർ.ഈ കേന്ദ്രത്തിൽ വർഷങ്ങളായി കുട്ടികളെ ഉപയോഗിച്ച് പൂജ ചെയ്യുന്നു എന്ന് ആക്ഷേപമുണ്ട്.ഇവരെ എതിര്‍ക്കുന്ന നാട്ടുകാരെയൊക്കെ ഭീഷണിപ്പെടുത്തുകയും വീടിനുമുന്‍പില്‍ പൂവ് ഇടുകയും ചെയ്യുകയാണ്. കൂടാതെ നാല്പത്തിയൊന്നാം ദിവസം മരിച്ചു പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ പറഞ്ഞു.

മാത്രമല്ല നാട്ടുകാരെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടകളെ ഉപയോഗിക്കുകായും ചെയ്യുന്നു.സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണത്തിന് വരുമ്പോള്‍ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.നാട്ടുകാര്‍ക്ക് ഭീഷണിയായി ഒരു മന്ത്രവാദ കേന്ദ്രം പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരെ നിയമപരമായി നീങ്ങാന്‍ ഇവിടെ പൊലീസിന് കഴിയുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ നാട്ടുകാർ സംഘടിച്ച് രംഗത്ത് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week